പത്തനംതിട്ട : കലാകാരൻമാരുടെ സംഘടനയായ സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്) ഏർപ്പെടുത്തിയ പ്രഥമ അയിരൂർ സദാശിവൻ സ്മാരക അവാർഡ് കാഥികൻ ഡോ.നിരണം രാജന്.
10ന് രാവിലെ 10ന് മല്ലപ്പള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. 53 വർഷമായി കലാരംഗത്ത് സജീവസാന്നിദ്ധ്യമായ നിരണം രാജൻ 22 മണിക്കൂർ തുടർച്ചയായി കഥാപ്രസംഗം അവതരിപ്പിച്ച് യു.ആർ.എഫ് ഏഷ്യൻ റെക്കാഡും ലോക റെക്കാഡും സ്വന്തമാക്കിയിട്ടുണ്ട്. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. നാടക നടൻ ഡോഫിൻ ജേക്കബ്, കാർട്ടൂണിസ്റ്റ് ബിജോയ്‌സ് മല്ലപ്പള്ളി എന്നിവരെയും ആദരിക്കും.
സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത്, ജനറൽ സെക്രട്ടറി മധു ഡി വായ്പൂര്, വനിതാ വിഭാഗം പ്രസിഡന്റ് ശ്രീദേവി ശ്രീകുമാർ, സെക്രട്ടറി കെ.എൻ.ഷീബ, മീഡിയ സെക്രട്ടറി കൃഷ്ണകുമാർ മങ്കൊമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |