കൊച്ചി: ആഗോള ഡിമാൻഡും കയറ്റുമതി നികുതിയും തടസപ്പെടുത്തിയതിനാൽ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സ്റ്റീൽ കയറ്റുമതി അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രൂഡ് സ്റ്റീൽ ഉൽപ്പാദകരായ ഇന്ത്യയുടെ 2022-23 സാമ്പത്തിക വർഷത്തെ കയറ്റുമതി 6.7 ദശലക്ഷം ടണ്ണാണ്. ഈ വർഷം 50.2% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മേയിൽ സർക്കാർ കയറ്റുമതി നികുതി ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രധാന സ്റ്റീൽ നിർമ്മാതാക്കൾ ഡിസംബർ പാദത്തിൽ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കയറ്റുമതി നികുതി നവംബറിൽ പിൻവലിക്കുകയും ചെയ്തു. അതേസമയം, ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വർഷം 6 ദശലക്ഷം ടൺ എന്ന നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. അതേ സമയം ഇന്ത്യയുടെ ക്രൂഡ് സ്റ്റീൽ ഉത്പാദനം 2022-23 ൽ 125.32 ദശലക്ഷം ടൺ എന്ന റെക്കാഡ് ഉയരത്തിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |