തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ചതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം ഇതുവരെ ഉള്ളതിനെല്ലാം പ്രായശ്ചിത്തമാണെങ്കിൽ നല്ലത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത് അങ്ങനെയല്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽ എല്ലാ വിഭാഗം ജനങ്ങളും നല്ല കുളിർമയോടെയാണ് ഈസ്റ്ററിനെ വരവേറ്റത്. ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിലെ പ്രമുഖമായ ക്രൈസ്തവ ദേവാലയം സന്ദർശിക്കുകയുണ്ടായി. നല്ലകാര്യം. ഇതേ വരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ. എന്നാൽ ഇതിനെ അങ്ങനെ കാണാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ സംഘപരിവാർ ആക്രമണം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ്. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും. ആർ.എസ്.എസിന്റേത് കപട മതേതരത്വം ആണെന്നും പിണറായി പറഞ്ഞു.
ഈസ്റ്റർ ദിനമായ ഇന്നലെ വൈകിട്ടാണ് ഡൽഹി സേക്രഡ് ഹാർട്ട് ദേവാലയത്തിൽ നരേന്ദ്രമോദി സന്ദർശനം നടത്തിയത്. പ്രാർത്ഥനയിൽ പങ്കെടുത്ത അദ്ദേഹം അൾത്താരയ്ക്ക് മുന്നിൽ മെഴുകുതിരി തെളിച്ചു, ദേവാലയമുറ്റത്ത് ചെടിയും നട്ട ശേഷമാണ് മോദി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |