പത്തനംതിട്ട : സഹകരണ സ്ഥാപനങ്ങളുടെ തനിമയും സ്വയംഭരണവും നഷ്ടപ്പെടുന്ന രീതിയിലുള്ള സഹകരണ ഭേദഗതി നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകാരിയോഗം ആവശ്യപ്പെട്ടു. ഭരണസമിതിയിൽ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ തെരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലെന്ന ഭേദഗതി ജനാധിപത്യ വിരുദ്ധമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തുന്ന നടപടി സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് ഇടയാക്കും. ജില്ലാ ചെയർമാൻ കെ.ജയവർമ അദ്ധ്യക്ഷത വഹിച്ചു.
എ.ഷംസുദ്ദീൻ, ടി.കെ.സാജു, മാത്യു കുളത്തുങ്കൽ, തോപ്പിൽ ഗോപകുമാർ, ഷാജി പറയത്തുകാട്ടിൽ, എസ്.വി.പ്രസന്നകുമാർ, സി.കെ.ബാലൻ, പഴകുളം ശിവദാസൻ, മാത്യു ചെറിയാൻ, പി.എസ്.ലാലൻ, ഷാജൻ പോൾ, അബ്ദുൾകലാം ആസാദ്, മോൻസി ദാനിയേൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |