SignIn
Kerala Kaumudi Online
Monday, 06 May 2024 10.13 PM IST

യുക്രെയിന് യുദ്ധവിമാനങ്ങൾ നൽകാൻ ജർമ്മനിയുടെ പച്ചക്കൊടി

pic

ബെർലിൻ : തങ്ങൾ പോളണ്ടിന് നൽകിയ സോവിയറ്റ് കാലഘട്ട യുദ്ധവിമാനങ്ങൾ യുക്രെയിന് കൈമാറ്റം ചെയ്യാനുള്ള അനുമതി നൽകി ജർമ്മനി. അഞ്ച് മിഗ് - 29 യുദ്ധവിമാനങ്ങൾ നൽകാനാണ് ജർമ്മനി അംഗീകാരം നൽകിയിരിക്കുന്നത്. 2003ലാണ് ഈ യുദ്ധവിമാനങ്ങൾ ജർമ്മനി പോളണ്ടിന് വിറ്റത്. എന്നാൽ കരാർ പ്രകാരം മറ്റൊരു രാജ്യത്തേക്ക് പോളണ്ടിന് ഈ വിമാനങ്ങൾ കൈമാറണമെങ്കിൽ ജർമ്മനിയുടെ അനുവാദം വേണം.

വിമാനങ്ങൾ നൽകണമെന്ന് യുക്രെയിൻ ഏറെ നാളായി പോളണ്ടിനോട് അഭ്യർത്ഥിക്കുന്നുണ്ട്. യുക്രെയിന് യുദ്ധ ടാങ്കുകൾ കൈമാറാൻ പോളണ്ട് നേരത്തെ ജർമ്മനിയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. യുക്രെയിന് തങ്ങളുടെ 31 എബ്രാംസ് ടാങ്കുകൾ നൽകുമെന്ന് യു.എസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തങ്ങളുടെ 18 ലെപ്പേഡ് ടാങ്കുകൾ യുക്രെയിന് നൽകാൻ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പച്ചക്കൊടി വീശിയത്.

അതിനിടെ, യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ചൈന റഷ്യയോട് ആവശ്യപ്പെടണമെന്നും ചൈനയല്ലാതെ മറ്റൊരു രാജ്യത്തിനും റഷ്യക്ക് മേൽ കൂടുതൽ സ്വാധീനം ചെലുത്താനാകില്ലെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു. ബീജിംഗിൽ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗംങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അവരുടെ പ്രതികരണം. ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാംഗ്‌ഫൂ നാല് ദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച റഷ്യയിൽ എത്തുന്നുണ്ട്.

അതേ സമയം, പോരാട്ടം രൂക്ഷമായി തുടരുന്ന കിഴക്കൻ യുക്രെയിനിലെ ബഖ്മുത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് യുക്രെയിൻ സൈന്യത്തിന് പിൻമാറേണ്ടി വരുന്നതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇവിടെ റഷ്യൻ മുന്നേറ്റം ശക്തമാകുന്നുണ്ടെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ യുക്രെയിന്റെ ചെറുത്തുനില്പ് തുടരുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.