SignIn
Kerala Kaumudi Online
Saturday, 27 July 2024 10.04 AM IST

കന്യാകുമാരിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ്  വിദ്യാർത്ഥികൾ  മുങ്ങിമരിച്ചു

police

ചെന്നെെ: കന്യാകുമാരി കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പടെയാണ് മരിച്ചത്. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർത്ഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്.

കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിൻ തോപ്പിലൂടെയാണ് ഇവർ ബിച്ചിലെത്തിയത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു. ഞായറാഴ്ചയാണ് ഇവർ സുഹൃത്തിന്റെ സഹോദരന്റെ വിവാഹത്തിന് കന്യാകുമാരിയിൽ എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KANNIYAKUMARI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.