വാഷിംഗ്ടൺ: വടക്കൻ സിറിയയിൽ യു എസ് നടത്തിയ ഹെലികോപ്ടർ ആക്രമണത്തിൽ മുതിർന്ന ഐസിസ് നേതാവ് കൊല്ലപ്പെട്ടു. മിഡിൽ ഈസ്റ്റിലും യൂറോപ്പിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് യു എസ് അറിയിച്ചു.
വിദേശത്തുള്ള ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാൻ ഐ സി സ് ഗൂഢാലോചന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽഹാദി മഹ്മൂദ് അൽഹാജി അലിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നുവെന്ന് യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ആക്രമണത്തിൽ അബ്ദുൽഹാദി മഹ്മൂദ് അൽഹാജി അലിയെ കൂടായെ രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. രണ്ടാഴ്ച മുമ്പ് അമേരിക്കൻ സൈന്യം മുതിർന്ന ഐസിസ് നേതാവായ ഖാലിദ് അയ്യിദ് അഹമ്മദ് അൽ ജബൗരിയെ വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |