SignIn
Kerala Kaumudi Online
Friday, 03 May 2024 10.58 PM IST

മരത്തിൽ കയറി മുട്ട മോഷ്ടിക്കാൻ ശ്രമിച്ചവരോട് പ്രതികാരം ചെയ്ത് മയിൽ; വീഡിയോ വെെറൽ

peafowl-

വളരെ മനോഹരമായ പക്ഷിയാണ് മയിൽ. ഇവ പീലി വിടർത്തി ആടുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ ദേഷ്യത്തിന്റെ കാര്യത്തിലും ഇവർ അത്ര പുറകിലല്ല. അത്തരം ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

രണ്ട് യുവതികൾ മരത്തിൽ നിന്ന് മയിലിന്റെ മുട്ട മോഷ്‌ടിക്കാൻ ശ്രമിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണിക്കുന്നത്. ഒരു യുവതി മരത്തിന് മുകളിൽ കയറുന്നതും മയിലിന്റെ കൂട്ടിൽ നിന്ന് മുട്ടകൾ എടുക്കുന്നതും വീഡിയോയിൽ കാണാം. അവൾ അവ ഓരോന്നായി മരത്തിന്റെ അടുത്ത് നിൽക്കുന്ന മറ്റൊരു യുവതിയ്ക്ക് കൈമാറുകയായിരുന്നു. എന്നാൽ, യുവതി മുട്ട മോഷ്ടിക്കുന്നത് കണ്ട മയിൽ മുട്ട രക്ഷിക്കാൻ പറന്നുവരുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നു. മരത്തിൽ നിന്ന് ഇറങ്ങുന്നതുവരെ പക്ഷി യുവതികളെ ആക്രമിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

'ദ ഫിഗർ' എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ വീഡിയോയ്ക്ക് ലെെക്കും കമന്റും നൽകിയിട്ടുണ്ട്. മയിലിനെ പിന്തുണയ്ക്കുന്നതാണ് പലരുടെയും കമന്റുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEAFOWL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.