തിരക്കുള്ള മെട്രോകളിലും ബസുകളിലും അനുചിതമായ വസ്ത്രധാരണങ്ങളുടെയും റീലുകളുടെയും മറ്റും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത് പലവിധ ചർച്ചകൾക്കും കാരണമാകാറുണ്ട്. ഇപ്പോഴിതാ തിരക്കേറിയ ഡൽഹി ബസിൽ ബിക്കിനി ധരിച്ച് യാത്ര ചെയ്ത യുവതിയുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.
ബിക്കിനി ധരിച്ച യുവതി ബസിൽ കയറിയ ഉടൻതന്നെ അവിടെനിൽക്കുകയായിരുന്നു ഒരു വനിതാ യാത്രാക്കാരി മാറിപോകുന്നത് കാണാം. ഇതിനിടെ മറ്റൊരു യുവാവും സീറ്റ് ഒഴിഞ്ഞ് വേറെ ഒരിടത്തേക്ക് പോയി ഇരിക്കുന്നത് വീഡിയോയിലുണ്ട്. 'എന്താണ് ശരിക്കും സംഭവിക്കുന്നത്' എന്ന അടിക്കുറിപ്പോടെ ഒരു സമൂഹമാദ്ധ്യമ ഉപയോക്താവ് പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.
What's really happening 😵💫😵💫pic.twitter.com/rfjavOsWMp
— Deepika Narayan Bhardwaj (@DeepikaBhardwaj) April 17, 2024
അതേസമയം, ദൃശ്യങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. യുവതിയുടെ വസ്ത്രധാരണം അനുചിതമെന്നും അശ്ലീലമെന്നും ചിലർ പ്രതികരിച്ചു. എന്നാൽ ഏത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്നാണ് മറ്റുചിലർ കമന്റ് ചെയ്തത്. പൗരബോധം ഇല്ലെന്നും ഇത്തരം രീതികൾക്കെതിരെ നടപടിയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾക്ക് ആറുലക്ഷത്തോളം വ്യൂസാണ് ഇതുവരെ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |