സഹോദരി സുറുമിക്ക് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് ദുൽഖർ ഹൃദ്യമായ കുറിപ്പും പങ്കുവച്ചു. എന്റെ ഇത്തക്ക് ജന്മദിനാശംസകൾ. ലളിതമായ കാര്യങ്ങളേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. നമ്മൾ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലിചെയ്യേണ്ടിവരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വർഷമെങ്കിലും നമുക്ക് ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകൾ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മൾ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ല. ദുൽഖർ കുറിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലെങ്കിലും സുറുമി വരയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |