SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.52 AM IST

ചോളപ്പട നാളെ കൊച്ചിയിൽ, പൊന്നിയിൻ സെൽവന് 400 സ്ക്രീൻ

j


മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ - 2 ഏപ്രിൽ 28ന് കേരളത്തിൽ 400 സ്ക്രീനുകളിൽ പ്രദർശിപ്പിക്കും. മലയാളം, തമിഴ് ഭാഷകളിലാണ് കേരളത്തിൽചിത്രത്തിന്റെ റിലീസ്. ശ്രീ ഗോകുലം മൂവീസാണ് വിതരണം. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് ആണ് 28ന് റിലീസ് ചെയ്യുന്ന മറ്രൊരു മേജർ ചിത്രം. ഫഹദ് ഫാസിലിന്റെ പാച്ചുവും അത്ഭുത വിളക്കും 28ന് എത്തുന്നുണ്ട്. അതേസമയം

റിലീസിന് മുന്നോടിയായി പൊന്നിയിൻ സെൽവനിലെ താരങ്ങൾ നാളെ കൊച്ചിയിൽ നടക്കുന്ന പത്രസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് 6ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ ആരാധകരെ അഭിസംബോധന ചെയ്യും. തമിഴ്നാട്ടിലെ പോലെ കേരളത്തിലും പുലർച്ചെ 4ന് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയിരിക്കുകയാണ് വിതരണക്കാർ. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂർത്തിയുടെ വിശ്വപ്രസിദ്ധ ചരിത്ര നോവലായ പൊന്നിയിൻ സെൽവൻ ആധാരമാക്കിയാണ് ചിത്രം. വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് , തൃഷ , റഹ്മാൻ, ജയറാം, ബാബു ആന്റണി,റിയാസ് ഖാൻ, ലാൽ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, പാർത്ഥിപൻ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച പൊന്നിയിൻ സെൽവൻ -1 രാജ്യത്ത് ബോക്സോഫീസിൽ ചരിത്ര വിജയമാണ് നേടിയത്. സംഗീതം എ. ആർ. റഹ്മാൻ,​ പി. ആർ. ഒ സി.കെ. അജയ് കുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.