കാസർകോട് : അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് അനുവദിക്കാതിരുന്നപ്പോൾ ചെയിൻ വലിച്ചാണ് വണ്ടി നിർത്തിച്ചത്. വന്ദേ ഭാരത് കാസർകോട് വരെ നീട്ടിയില്ലെങ്കിൽ അത്തരം സാഹസത്തിന് ഞാൻ മുതിരുമായിരുന്നു. അത് ഒഴിവായതിൽ സന്തോഷത്തിലാണ് താൻ - കാസർകോട് വരെ നീട്ടിയ കേന്ദ്ര റെയിൽവേ മന്ത്രിയോട് കടപ്പാടും സന്തോഷവും അറിയിച്ച എൻ.എ.നെല്ലിക്കുന്ന് എം.എൽ.എയുടെ സരസമായ പ്രതികരണം ഇങ്ങനെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |