SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.55 AM IST

അക്ഷയ തൃതീയ: ഓഫറുകളും പുതിയ കളക്ഷനുമൊരുക്കി മലബാർ ഗോൾഡ്

malabar

കോഴിക്കോട്: ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമായി കണക്കാക്കുന്ന അക്ഷയ തൃതീയ പ്രമാണിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഉപയോക്താക്കൾക്ക് വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 22ന് നടക്കുന്ന അക്ഷയ തൃതീയയിൽ ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ കളക്ഷനും മലബാർ ഗോൾഡ് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. അക്ഷയ തൃതീയയോടനുബന്ധിച്ച് ഓരോ 30,000 രൂപയുടെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോഴും 100 മില്ലിഗ്രാം സ്വർണനാണയത്തിന്റെ തത്തുല്യമായ മൂല്യം സമ്മാനമായി നൽകും. ഡയമണ്ട്, ജെംസ്‌റ്റോൺ, പോൾക്കി ആഭരണങ്ങളുടെ ഓരോ 30,000 രൂപയുടെ പർച്ചേസിനും 250 മില്ലിഗ്രാം സ്വർണ നാണയത്തിന്റെ തത്തുല്യമായ മൂല്യമാണ് സമ്മാനമായി നൽകുന്നത്.

ഏപ്രിൽ 30 വരെ ഈ ഓഫറുകൾ പ്രാബല്യത്തിലുണ്ടാകും. അക്ഷയ തൃതീയ ദിനത്തിലേക്കുള്ള പ്രത്യേക അഡ്വാൻസ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണ് കുറവെങ്കിൽ, ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം. അക്ഷയ തൃതീയയുടെ ഭാഗമായി ആഭരണങ്ങൾക്ക് പണിക്കൂലിയിലും കുറവുണ്ട്. 2.9 ശതമാനം മുതൽ പണിക്കൂലി നൽകിയാൽ മതി. ഏപ്രിൽ 23 നുള്ളിൽ എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ആഭരണങ്ങൾ വാങ്ങുന്നവർക്ക് അഞ്ച് ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്ന ഓഫറുമുണ്ട്.

ആഭരണങ്ങൾക്ക് 100 ശതമാനം എച്ച്.യു.ഐ.ഡി ഹാൾമാർക്കിംഗ് ഏർപ്പെടുത്തിയ ആദ്യത്തെ ജ്വല്ലറിയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സെന്നും ഇതിലൂടെ ആഭരണങ്ങൾക്ക് പൂർണ പരിശുദ്ധി ഉറപ്പു നൽകുന്നുവെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.