ന്യൂഡൽഹി: കേന്ദ്രവാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ പാനൽ ഉപദേശക സമിതി അംഗങ്ങളായി ജന്മഭൂമി ഡൽഹി ബ്യൂറോ ചീഫ് എസ്. സന്ദീപ്, ദൈനിക് ജാഗരൺ നാഷണൽ ബ്യൂറോ ചീഫ് അശുതോഷ് ഝാ, ദിവ്യഹിമാചൽ മീഡിയാ ഗ്രൂപ്പ് എഡിറ്റർ അനിൽ സോണി എന്നിവരെ കേന്ദ്രസർക്കാർ നാമനിർദ്ദേശം ചെയ്തു. രണ്ടുവർഷത്തേക്കാണ് നിയമനം. കേന്ദ്രസർക്കാർ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മറ്റു കേന്ദ്രസ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ലഭിക്കാനുള്ള കേന്ദ്ര പട്ടികയിൽ ദിനപത്രങ്ങളെയും വാരികകളെയും ഉൾപ്പെടുത്തുന്നത് ഉപദേശക സമിതിയുടെ ശുപാർശ പ്രകാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |