SignIn
Kerala Kaumudi Online
Thursday, 19 September 2024 8.51 PM IST

നാളെ സൂര്യഗ്രഹണമാണ്; ഈ മൂന്ന് കൂറുകാർക്ക് ജീവിതത്തിൽ ഏറ്റവും ഭാഗ്യമേറിയ കാലം, ജോലിയിൽ മികവിന് നല്ല സമയം

Increase Font Size Decrease Font Size Print Page
solar

2023 വർഷത്തെ ആദ്യ സൂര്യഗ്രഹണമാണ് നാളെ നടക്കാൻ പോകുന്നത്. ഹൈബ്രിഡ് സൂര്യഗ്രഹണമാണ് നാളത്തേത്. അതിനർത്ഥം ഇത് പൂർണമായ സൂര്യഗ്രഹണമല്ല എന്നാൽ ഭാഗികവുമല്ല. ഇവ രണ്ടും ചേർന്ന് വരുന്നതാണ്. ഇന്ത്യൻ മഹാ സമുദ്രത്തിലും തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലും പസഫിക്, അന്റാർട്ടിക്കൻ പ്രദേശങ്ങളിലും ഓസ്‌ട്രേലിയയിലും സൂര്യഗ്രഹണം ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ ദൃശ്യമല്ല.ഇന്ത്യൻ സമയം പുലർ‌ച്ചെ 3.34 മുതൽ 6.32 വരെയാണ് ഗ്രഹണ സമയം.

ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ആഹാരം കഴിക്കരുത് എന്നിങ്ങനെ പലവിധ വിശ്വാസങ്ങൾ നമ്മുടെനാട്ടിൽ നിലവിലുണ്ട്. ക്ഷേത്രങ്ങൾ ഗ്രഹണസമയത്ത് അടച്ചിടാറുണ്ട്. ജ്യോതിഷവിധി പ്രകാരം ഇത്തവണത്തെ സൂര്യഗ്രഹണം മൂന്ന് രാശിക്കാർ‌ക്ക് ഗുണകരമാണ്. വരുമാന വർദ്ധനവും, ജോലിയിൽ ഉയർച്ചയും ഉപരിപഠനത്തിനായി ആഗ്രഹിക്കുന്നവർക്ക് അവസരവുമെല്ലാം മൂന്ന് രാശിക്കാർക്ക് ഉറപ്പാണ്. ഇടവം, മിഥുനം, ധനു കൂറുകാർക്കാണ് നാളെ നല്ല ദിവസം.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2): പ്രവർത്തനരംഗത്ത് മികവ് പുലർത്തും,സാമ്പത്തിക നേട്ടം, പുതിയ വരുമാനം, ഉപരിപഠനത്തിന് അവസരവുമുണ്ടാകും.

മിഥുനക്കൂറ് (മകയിരം, തിരുവാതിര, പുണർതം 3/4): തടസങ്ങളെല്ലാം മാറും, പുതിയ പദ്ധതികളും തുടങ്ങും, സാമ്പത്തികമായി മെച്ചപ്പെടുന്ന സമയം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): സന്തുഷ്‌ടകരമായ കുടുംബജീവിതം, പങ്കാളിയെക്കൊണ്ട് നേട്ടവും സന്താനഭാഗ്യവും, ആത്മവിശ്വാസവും കൂടും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BEST TIME, ASTRO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.