SignIn
Kerala Kaumudi Online
Monday, 06 May 2024 4.05 PM IST

ജില്ലയിൽ ഗതാഗത നിയന്ത്രണം

traffic

• ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റിലവഴിയും ഇടക്കൊച്ചി, അരൂർ വഴിയും എൻ.എച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പ്രവേശിക്കണം.

• ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല

• വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽ നിന്ന് തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റില വഴി സഞ്ചരിക്കണം.

തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

• എറണാകുളത്ത് നിന്ന് പശ്ചിമകൊച്ചിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി സഞ്ചരിക്കണം.

• പള്ളിമുക്ക് ഭാഗത്ത് നിന്ന് തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകണം.

• മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗാന്ധി സ്‌ക്വയറിൽ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷൻ വഴി പോകണം. എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സർവീസ് ബസുകൾക്ക് പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർ വഴി മുന്നോട്ടുപോകാം.

 നാളത്തെ ഗതാഗത നിയന്ത്രണം

• രാവിലെ 8 മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്ന് പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

• വാഹനങ്ങൾ തേവര ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകണം

• പശ്ചിമ കൊച്ചി ഭാഗത്തുനിന്ന് തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബി.ഒ.ടി ഈസ്റ്റിൽ നിന്ന് തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.

 വാഹന പാർക്കിംഗ്

• തൃശൂർ ഭാഗത്ത് നിന്ന് സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളിറക്കിയശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്‌നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം

• ആലപ്പുഴ, കോട്ടയം, ഇടുക്കി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ ആളിറക്കിയശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, TRAFFIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.