ഹെെദരാബാദ്: പ്രമുഖ ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ അദ്ദേഹം മൂന്നു ദിവസമായി ഹെെദരാബാദ് എ ഐ ജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്.
ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് താരത്തെ ഏപ്രിൽ 20നാണ് ബംഗളൂരുവിൽ നിന്ന് ഹെെദരാബാദിലെ ആശുപത്രിയിൽലേയ്ക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകൾ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |