തിരുവനന്തപുരം: കടത്തിൽ മുങ്ങി നിൽക്കുന്ന വാട്ടർ അതോറിട്ടിക്ക് സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾ വെള്ളക്കരത്തിൽ നൽകാനുള്ള കുടിശിക 209 കോടി. 89.17 കോടി അടയ്ക്കാനുള്ള കൊച്ചി കോർപ്പറേഷനാണ് മുമ്പിൽ. ഏറ്റവും കുറച്ച് കുടിശിക വരുത്തിയത് കൊല്ലം (32 ലക്ഷം), കണ്ണൂർ (8 ലക്ഷം) കോർപ്പറേഷനുകളാണ്.
തദ്ദേശ വകുപ്പ് മാത്രം 964 കോടി നൽകാനുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ ചേർന്ന് 1287 കോടി. സർക്കാർ വകുപ്പുകളുടെ മാത്രം കുടിശിക 350 കോടി . സർക്കാർ സ്ഥാപനങ്ങളായതിനാൽ നോട്ടീസയച്ചാൽ പലപ്പോഴും മറുപടിയില്ല.തുടർ നടപടിയും കടലാസിലൊതുങ്ങും.
കോർപ്പറേഷനു കീഴിലെ വിവിധ ഓഫീസുകൾക്ക് വെവ്വേറെ ബില്ലിനു പകരം കേന്ദ്രീകൃത ബില്ലിംഗ് വേണമെന്ന് തിരുവനന്തപുരം നഗരസഭ വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിൽ 88 ലക്ഷം കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കോർപ്പറേഷനിലെ കണക്ഷൻ വാട്ടർ അതോറിട്ടി വിച്ഛേദിച്ചിരുന്നു. എന്നാൽ, മന്ത്രി റോഷിയുടെ ഇടപെടലിൽ മണിക്കൂറുകൾക്കകം കണക്ഷൻ പുനഃസ്ഥാപിച്ചു. മ കുടിവെള്ളം വിച്ഛേദിച്ച ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മേയർ വാട്ടർ അതോറിട്ടിക്ക് കത്തും നൽകി.
കോർപ്പറേഷൻ, കുടിശിക (കോടിയിൽ),
ഒടുവിൽ അടച്ചത് എന്ന ക്രമത്തിൽ
▪︎തിരുവനന്തപുരം - 33.13
▪︎കൊച്ചി - 89.17
▪︎തൃശൂർ -11.98
▪︎കോഴിക്കോട് -35
▪︎കൊല്ലം - 32 ലക്ഷം
▪︎കണ്ണൂർ - 8 ലക്ഷം
▪︎പഞ്ചായത്തുകൾ- 361
▪︎മുനിസിപ്പാലിറ്റികൾ - 433
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |