മലപ്പുറം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന നടൻ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യനില അൽപ്പം ഭേദപ്പെട്ടതിനെത്തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് മെഡിക്കൽ ഐ സി യു ആംബുലൻസിൽ മാമുക്കോയയെ കോഴിക്കോട് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.
വണ്ടൂർ ആശുപത്രിയിലെ പരിശോധനയിൽ മാമുക്കോയയുടെ ബി പിയും ഹൃദയമിടിപ്പും സാധാരണ നിലയിലായെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും അദ്ദേഹം 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർ അജ്‌മൽ നാസിർ പറഞ്ഞു.
ഇന്നലെ രാത്രി എട്ടുമണിയോടെ കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ട്രോമ കെയർ പ്രവർത്തകർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതിനാൽ പെട്ടെന്നുതന്നെ അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകാൻ സാധിച്ചെന്ന് സംഘാടകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |