പാറശാല:കുളത്തൂർ ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ മികവുകൾ അവതരിപ്പിച്ച് അദ്ധ്യാപകരും രക്ഷിതാക്കളും വിവിധ കേന്ദ്രങ്ങളിൽ മികവ് സംഘടിപ്പിച്ചു.പതിനൊന്ന് കേന്ദ്രങ്ങളിൽ മികവ് പ്രദർശനവും അക്കാദമിക് നേട്ടങ്ങളുടെ അവതരണവും പൊതു ചർച്ചകളും സംവാദനവും സംഘടിപ്പിച്ചു. വിദ്യാലയമികവ് വിളംബര യാത്ര കെ.ആൻസലൻ എം.എൽ.എ വിരാലി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മോഹൻദാസ്.എസ്,എസ്.എം.സി ചെയർമാൻ ആർ.എസ്.ബൈജുകുമാർ,എം.പി.ടി.എ പ്രസിഡന്റ് ബിന്ദു ലേഖ,എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ആഫീസർ എ.കെ.സുരേഷ് കുമാർ,എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ രവീന്ദ്രൻ, ഡോ.എസ്.കെ.അജയ്യ കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ.സന്തോഷ്, ഹെഡ്മാസ്റ്റർ അശോകൻ, അശോകുമാർ,പ്രിൻസിപ്പൽമരായ അനിത,സംഗീത,എസ്.ആർ.ജി കൺവീനർമാരായ ഷൈജു,എസ്.അജികുമാർ, ജോസൂട്ടി,പി.ടി.എ ഭാരവാഹികളായ ശോഭിതരാജ്,സന്ധ്യ ഷിജി തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു..സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |