കോഴിക്കോട് : ആയഞ്ചേരി ആയുർവേദ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി പൂർത്തിയാക്കിയ വളയം സാമൂഹ്യരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, വടകര ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം, പീഡിയാട്രിക് ഐ.സി.യു, ഗവ.മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ലേബർ റൂം ലക്ഷ്യ നിലവാരത്തിലേക്ക് ഉയർത്തൽ, ഓഡിയോ വിഷ്വൽ റൂം, ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെ പ്രവൃത്തി, പീഡിയാട്രിക് ഐസിയു, ചെലവൂർ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നിവയുടെ ഉദ്ഘാടനവും ആരോഗ്യമന്ത്രി ഇന്ന് നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |