മൂന്നാർ: അരിക്കൊമ്പൻ ദൗത്യം ഒരുദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ലെന്ന് വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. എല്ലാ ദൗത്യങ്ങൾക്കും അതിന്റേതായ വെല്ലുവിളികളുണ്ട്. അതിനെ അഭിമുഖീകരിക്കുക, അത്രയേ ഉള്ളൂ. എത്രദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കും എന്നൊന്നും പറയാൻ കഴിയില്ല. ഓപ്പറേഷന് എപ്പോഴാണ് അവസരം ഒത്തുവരുന്നത്, അപ്പോൾ ചെയ്യും. ഒറ്റദിവസം കൊണ്ട് ചെയ്യാൻ കഴിയുന്നതൊന്നുമല്ലയിത് അരുൺ സക്കറിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |