ന്യൂഡൽഹി: രണ്ടാമത് ദേശീയ സെറിബ്രൽ അത്‌ലറ്റിക്‌സിൽ ചാമ്പ്യൻമാരായ കേരള ടീമിനെ നേരിട്ടെത്തി അഭിന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി കേരള ഹൗസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കേരളത്തിന്റെ വിജയത്തിൽ സന്തോഷമുണ്ടെന്നും,കൂടുതൽ നേട്ടങ്ങൾ ഭാവിയിലും കൈവരിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്,കെ. രാധാകൃഷ്‌ണൻ,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ,സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ദേശീയ അത്‌ലറ്റിക്‌സിൽ ഒരു സ്വർണവും, നാല് വെളളിയും ആറ് വെങ്കലവും നേടിയാണ് കേരളം ചാമ്പ്യന്മാരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |