SignIn
Kerala Kaumudi Online
Tuesday, 30 April 2024 11.45 PM IST

വീടിനുള്ളിൽ പൊട്ടിത്തെറി; ഒരു മരണം, മൃതദേഹം തിരിച്ചറിയാനായില്ല, ഉടമസ്ഥനെ കാണാനില്ല

explosion

പാലക്കാട്: വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. പാലക്കാട് കേരളശേരിയിലെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. മരിച്ചയാളെ തിരിച്ചറി‌ഞ്ഞിട്ടില്ല. യക്കിക്കാവിൽ ഇന്ന് രാവിലെ പത്തുമണിയോടെ അബ‌്ദുൾ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്.

വീടിനോട് ചേർന്നുള്ള ചായ്‌പ്പിൽ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്നു. ഇവിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണം നടക്കുമ്പോൾ അബ്ദുൾ റസാഖ് വീടിന് സമീപത്തുണ്ടായിരുന്നു. ഇയാളുടെ ഭാര്യ അയൽവീട്ടിലേയ്ക്ക് പോയിരുന്നു. മരിച്ചത് അബ്ദുൾ റസാഖ് തന്നെയാണോയെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു.

എങ്ങനെ സ്ഫോടനമുണ്ടായെന്നത് വ്യക്തമല്ല. വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. അബ്ദുൾ റസാഖിന് പടക്കം നിർമിക്കുന്നതിനുള്ള ലൈസൻസ് ഉണ്ട്. തടുക്കുശേരിയിലാണ് ഇയാൾക്ക് പടക്കനിർമാണ ശാലയുള്ളത്. എന്നാൽ പടക്കം എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLOSION, PALAKKAD, HOUSE, ONE DEATH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.