കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിലെ പൗർണമി പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി മഠം ജനറൽസെക്രട്ടറി സ്വാമി പൂർണാമൃതാനന്ദയുടെ അനുഗ്രഹപ്രഭാഷണവും ഭക്തിഗാനാമൃതവും ഇന്ന് വൈകിട്ട് ഏഴിന് നടക്കും. രാവിലെ 10ന് ശ്രീമഹാദേവന് 1001 കുടംധാര, 11.30 ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബിന്റെ പ്രഭാഷണം, തുടർന്ന് അന്നദാനം. നാളെ രാവിലെ 9ന് ദേവിക്കും മഹാദേവനും പൂമൂടൽ, 9.30ന് രുദ്രാഭിഷേകം, 11 ന് സമൂഹ വിവാഹം,11.30 ന് ശരത് എ. ഹരിദാസിന്റെ പ്രഭാഷണം . വൈകിട്ട് തിരുവാഭരണ ഘോഷയാത്രയും മഹാദീപാരാധനയും . വൈകിട്ട് ഏഴിന് ഭജൻസന്ധ്യ, എട്ടിന് സോപാന സംഗീതം തുടങ്ങിയ പരിപാടികൾ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |