SignIn
Kerala Kaumudi Online
Friday, 20 September 2024 9.20 AM IST

കാക്ക ദേഹത്ത് കാഷ്ഠിച്ചാൽ ഈ നാളുകാർക്ക് ഭാഗ്യമാണെന്ന് എത്രപേർക്കറിയാം?

Increase Font Size Decrease Font Size Print Page
crow

ശാസ്ത്രം എത്ര തന്നെ വളർന്നു എന്ന് പറഞ്ഞാലും നിരവധി വിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇവയെ അന്ധവിശ്വാസമെന്ന പേരിൽ തള്ളിക്കളയുന്നവരും വളരെ പ്രധാന്യം നൽകി വിശ്വസിക്കുന്നവരും ഉണ്ട്. ഇത്തരത്തിൽ കേരളത്തിലുള്ള ഒരു വിശ്വാസത്തെക്കുറിച്ച് അറിയാം.

നമ്മൾ സർവസാധാരണായി കാണുന്ന കാക്കയെ ഓരോ സമയത്തും ശുഭ, അശുഭ സൂചനയായാണ് കണക്കാക്കുന്നത്. ഭാരതീയ ജ്യോതിശാസ്ത്രജ്ഞനായിരുന്ന വരാഹമിഹിരന്റെ ബൃഹത്സംഹിത എന്ന ഗ്രന്ഥത്തിൽ, നിമിത്തശാസ്ത്രഭാഗത്ത് കാക്കകൾക്കുള്ള പ്രാധാന്യം വിവരിക്കുന്നുണ്ട്. യാത്രയ്ക്കിറങ്ങുമ്പോൾ കാക്കയെ കാണുകയാണെകിൽ ഉദ്ദേശിച്ച കാര്യം നടക്കും. കാക്ക ഇടതു വശത്തൂടെ പറന്നാൽ ശുഭവും വലതു ഭാഗത്തൂടെ പറന്നാൽ അശുഭവും ധനനഷ്ടവുമാണെന്നാണ് വിശ്വാസം.

കാക്ക ദേഹത്ത് കാഷ്ഠിച്ച അനുഭവം മിക്കവർക്കും ഉണ്ടായിട്ടുണ്ടാകും. കാക്ക കാഷ്ഠിച്ച വിഷമത്താൽ കഷ്ടകാലമാണെന്ന് കരുതുന്നവരുണ്ടെങ്കിലും ഭാഗ്യമാണെന്നാണ് വിശ്വാസം. സാമ്പത്തിക നേട്ടമുണ്ടാവും എന്നും വിശ്വാസമുണ്ട്. ഭരണി, കാർത്തിക, തിരുവാതിര, ആയില്യം, തൃക്കേട്ട, പൂരം, പൂരാടം ,പൂരുരുട്ടാതി എന്നെ നക്ഷത്രജാതരുടെ ശരീരത്തിൽ കാക്ക കാഷ്ഠിച്ചാൽ അശുഭവും മറ്റുള്ള നക്ഷത്രജാതർക്ക് സാമ്പത്തിക നേട്ടവും ഉണ്ടാവും എന്ന വിശ്വാസവും സമൂഹത്തിൽ നിലനിൽക്കുന്നു.

കാക്കയുമായി ബന്ധപ്പെട്ട് വേറെയും വിശ്വാസങ്ങൾ ഉണ്ട്. വീടിന് മുന്നിൽ ഇരുന്ന് കാക്ക കരഞ്ഞാൽ വിരുന്നുകാരൻ വരും, യാത്ര സമയത്ത് കാക്കകൾ പരസ്പരം ഭക്ഷണം കൊടുക്കുന്നതു കണ്ടാൽ ഉദ്ദിഷ്ടകാര്യലാഭം യാത്രയ്ക്കിറങ്ങുമ്പോൾ കാക്ക മുന്നിലിരുന്നു കരഞ്ഞു പറന്നുപോയാൽ യാത്ര കൊണ്ട് ധനലാഭം ഉണ്ടാകും എന്നിങ്ങനെ നീളുന്നു വിശ്വാസങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CROW, VISWSAM, ASTROLOGY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.