SignIn
Kerala Kaumudi Online
Tuesday, 07 May 2024 6.01 AM IST

എന്റെ കേരളം മെഗാ എക്‌സിബിഷൻ 9 മുതൽ; 200 ലേറെ സ്റ്റാളുകൾ

ente

തൃശൂർ: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേളയ്ക്ക് ഒമ്പതിന് നടക്കുന്ന ഘോഷയാത്രയോടെ തുടക്കമാവും. 9 മുതൽ 15 വരെ നടക്കുന്ന മെഗാ എക്‌സിബിഷനിൽ 200ൽ ഏറെ പ്രദർശന, വിപണന സ്റ്റാളുകൾ ഒരുക്കും. ആധാർ എൻറോൾമെന്റ്, ആധാർ പുതുക്കൽ തുടങ്ങിയ അക്ഷയ സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, ജല പരിശോധന, പാരന്റിംഗ് ക്ലിനിക്ക്, ന്യൂട്രീഷൻ ക്ലിനിക്ക്, ഫാമിലി, ലീഗൽ കൗൺസലിംഗ്, ഉദ്യം രജിസ്‌ട്രേഷൻ, കെ-സ്വിഫ്റ്റ് സേവനങ്ങൾ, നേത്ര പരിശോധന, സംരംഭകത്വ സഹായം, യു.എച്ച്.ഐ.ഡി കാർഡ് വിതരണം, ടെലി മെഡിസിൻ സൗകര്യം തുടങ്ങിയ സർക്കാർ സേവനങ്ങൾ സൗജന്യമായി മേളയിൽ ലഭിക്കും. എല്ലാ ദിവസവും വൈകിട്ട് കലാ, സംഗീത പരിപാടികൾ, രാവിലെ മുതൽ സൗജന്യ കോഴ്‌സ് കരിയർ ഗൈഡൻസുകൾ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ബിസിനസ് ടു ബിസിനസ് മീറ്റ്, സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഡി.പി.ആർ ക്ലിനിക്കുകൾ, സൗജന്യ റോബോട്ടിക്‌സ് പരിശീലനം, വിവിധ വിഷയങ്ങളിലുള്ള സെമിനാർ, ജോബ് ഫെയർ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിലാണ് പ്രദർശനം.

ദിവസവും സൗജന്യ കരിയർ ഗൈഡൻസ്

എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് വൈവിദ്ധ്യമാർന്ന തുടർ പഠന കോഴ്‌സുകളെയും അവയുടെ തൊഴിൽ സാദ്ധ്യതകളെയും കുറിച്ച് വിശദമായി അറിയാൻ എന്റെ കേരളം മെഗാ എക്‌സിബിഷനിൽ അവസരം. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠന മേഖലകളെ കുറിച്ചറിയാൻ വിപുല അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ, മികച്ച സ്ഥാപനങ്ങൾ തുടങ്ങിയവയെ കുറിച്ച് ഉൾക്കാഴ്ച നൽകും. അസാപ് കേരളയുടെ തൃശൂർ ജില്ലാ ഡിവിഷനുമായി സഹകരിച്ച് 10 മുതൽ 15 വരെയാണ് കരിയർ ഗൈഡൻസ് സെഷൻ. എൻജിനീയറിംഗ്, ബാങ്കിംഗ്, ഫിനാൻസ്, സംരംഭകത്വം, കൃഷി, ബയോടെക്‌നോളജി, ആരോഗ്യം, നിയമം, മാനേജ്‌മെന്റ്, ട്രാവൽ ആൻഡ് ടൂറിസം, മീഡിയ, സ്‌പോർട്‌സ്, ഫാഷൻ, മത്സര പരീക്ഷകൾ തുടങ്ങിയ മേഖലകളിലായി ഒരോ ദിവസവും രണ്ട് സെഷനിലായാണ് പരിപാടി. വിവിധ കോഴ്‌സുകളുമായും കരിയർ സാദ്ധ്യതകളുമായും ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ദ്ധർ അടങ്ങിയ പാനൽ മറുപടി നൽകും. രജിസ്ട്രേഷന് : വാട്സ് ആപ് 9496003219 (അവസാന തിയതി മേയ് അഞ്ച്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ENTE KERALAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.