SignIn
Kerala Kaumudi Online
Saturday, 27 April 2024 9.23 PM IST

തമ്മിൽ ഉരസിയ വിരാടും ഗംഭീറും ഒന്നിച്ച് ഈ പരസ്യത്തിലഭിനയിക്കണമെന്ന് യുവരാജ് സിംഗ്; പിന്നിലെ കാരണമിങ്ങനെ

yuvraj

ഐപിഎല്ലിൽ ലക്‌നൗ-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ളൂർ മത്സരത്തിനൊടുവിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ ഗൗതം ഗംഭീറും ബാംഗ്ളൂർ മുൻ നായകൻ വിരാട് കൊഹ്‌ലിയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടത് ഏറെ ചർച്ചയായിരുന്നു. മത്സരത്തിൽ ലക്‌നൗവിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും കൊഹ്‌ലി അത് വലിയ തോതിൽ ആഘോഷമാക്കിയിരുന്നു. ലക്‌നൗ ബൗളറായ നവീൻ ഉൾ ഹഖുമായി കൊഹ്‌ലി രൂക്ഷമായ തർക്കിക്കുകയും ചെയ്‌തിരുന്നു മത്സരത്തിൽ.

സംഭവം ഏറെ വിവാദമായതോടെ ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഗംഭീറിനും കൊഹ്‌ലിക്കും 100 ശതമാനം മാച്ച്ഫീയും പിഴയായി ഒടുക്കേണ്ടിവന്നു. കൊഹ്‌ലിയുമായി തർക്കിച്ച നവീൻ ഉൾ ഹഖിനാകട്ടെ 50 ശതമാനം മാച്ച്ഫീയും നൽകേണ്ടി വന്നു. ഇപ്പോഴിതാ ഇരുവരുടെയും തർക്കത്തെ കളിയാക്കിക്കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

'ധണ്ട്‌രഖ് എന്ന അവരുടെ ക്യാമ്പെയിന് വേണ്ടി സ്‌പ്രൈ‌റ്റ്, ഗൗട്ടിയും ചീക്കുവുമായി കരാർ ഒപ്പിടണമെന്ന് എനിക്കു തോന്നുന്നു. എന്ത് പറയുന്നു?' എന്ന തമാശ ചോദ്യമുന്നയിച്ചാണ് ഇരുവരെയും ടാഗ് ചെയ്‌തുള്ള യുവരാജിന്റെ പോസ്‌റ്റ്. മുൻപും ഐപിഎല്ലിൽ വച്ച് കൊഹ്‌ലിയും ഗംഭീറും തമ്മിൽ ഉരസിയിട്ടുണ്ട്. പത്ത് വർഷം മുൻപ് 2013 ഐപിഎൽ സീസണിലാണിത്. അന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു ഗംഭീർ.

ഇന്ത്യൻ ടീമിൽ വർഷങ്ങളോളം ഒന്നിച്ച് കളിച്ചവരാണ് ഗംഭീറും കൊഹ്‌ലിയും. ഡൽഹിയ്‌ക്ക് വേണ്ടിയും ഇവർ ഒന്നിച്ച് കളിച്ചു. എന്നാൽ ഐപിഎല്ലിൽ തമ്മിൽ തർക്കിച്ച ചരിത്രമാണ് ഇവർക്കുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, IPL 2023, VIRATKOHLI, GAUTHAM GAMBHEER, SPRITE, ADDS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.