കോഴിക്കോട്: കേരളത്തിൽ നൂറിലേറെയുള്ള മൈജി ഷോറൂമുകളിൽ 75 ശതമാനം വിലക്കുറവുമായി മൈജി നെവർ മിസ് സെയിൽ ആരംഭിച്ചു. വിഷു-ഈസ്റ്റർ-റംസാൻ ഓഫർ മിസ് ചെയ്തവർക്ക് അതിലേറെ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭിക്കും. മൈജി സ്‌പെഷ്യൽ പ്രൈസിൽ 24,999 രൂപയ്ക്ക് കംപ്രസ്സറിന് 10 വർഷത്തെ വാറന്റിയോടെ 1 ടൺ എ.സി വാങ്ങാം. ലോയ്ഡ്, ഹയർ, സാംസങ്ങ്, എൽജി, കാരിയർ, ബ്ലൂസ്റ്റാർ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ എ.സി.കൾക്കെല്ലാം വൻവിലക്കുറവുണ്ട്. മേയ് 7ന് മൈജി നെവർ മിസ് സെയിൽ അവസാനിക്കും.
എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പുതിയ മൊബൈൽ ഫോൺ, ടാബ്‌ലെറ്റ് എന്നിവ പർച്ചേസ് ചെയ്യുമ്പോൾ 9000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഐഫോൺ, സാംസങ് തുടങ്ങിയ വിവിധ ബ്രാൻഡുകളുടെ മൊബൈൽ ഫോണുകൾക്ക് ഡിസ്കൗണ്ടും കുറഞ്ഞ ഇ.എം.ഐ സ്കീമും ലഭ്യമാണ്. പ്രത്യേക മോഡലുകൾക്ക് സ്മാർട്ട്‌വാച്ച് സമ്മാനവും 6000 രൂപയുടെ ക്യാഷ്ബാക്കുമുണ്ട്. എല്ലാ ലാപ്‌ടോപ്പ് പർച്ചേസിനുമൊപ്പം സ്മാർട്ട്‌വാച്ച്, വയർലെസ്സ് കീബോർഡ്, മൗസ്, ആന്റിവൈറസ് പാക്കേജ് എന്നിവയുൾപ്പെടുന്ന 10,299 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. വൻ വിലക്കുറവിൽ സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്.
റഫ്രിജറേറ്ററുകൾക്ക് 10,990 രൂപ മുതൽ കില്ലർ പ്രൈസ് ഓഫറുമുണ്ട്. എൽ.ഇ.ഡി ടി.വികൾ 6499 രൂപ മുതലും 7999 രൂപ മുതൽ സ്മാർട്ട് ടി.വികളും ലഭിക്കും. വാഷിംഗ് മെഷീനുകൾ 6990 രൂപ മുതൽ ലഭ്യമാണ്. പ്രഷർ കുക്കർ കോംബോ, തവ കോംബോ, സീലിങ്ങ് ഫാൻ എന്നിവ ഏതെടുത്താലും 999 രൂപയാണ് വില. ഇന്റക്ഷൻ കുക്കർ, ഗ്രൈൻഡർ, സോഡ മേക്കർ, വാട്ടർ ഹീറ്റർ, എയർ ഡ്രയർ തുടങ്ങിയവയും പ്രത്യേകം ഡിസ്കൗണ്ട് ഒരുക്കിയിട്ടുണ്ട്. മൈജി കെയറിലൂടെ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് എന്നിവ റിപ്പയർ ചെയ്യുമ്പോൾ അധികവാറന്റി നേടാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |