കൊല്ലം: മോട്ടോർസൈക്കിൾ മോഷണ കേസിൽ വർക്ക്ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ. നെടുമ്പന മുട്ടയ്ക്കാവ് കാഞ്ഞിരംവിള വീട്ടിൽ തൗഫീക്കിനെയാണ് (24) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖത്തല സ്വദേശി സജീഷ്‌കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള മോട്ടോർസൈക്കിളാണ് ഇയാൾ മോഷ്ടിച്ചത്. കണ്ണനല്ലൂരിലുള്ള ഹോട്ടലിന് സമീപത്ത് നിറുത്തിയിട്ടിരുന്ന വാഹനം പ്രതി മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഹോട്ടലിൽ നിന്നും മറ്റും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതിയെ തിരിച്ചറിയുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ എറണാകുളം മുനമ്പത്ത് നിന്ന് പിടികൂടുകയുമായിരുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അരുൺഷാ, എ.എസ്.ഐ ഹരി സോമൻ, സി.പി.ഒമാരായ ലാലുമോൻ, നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |