ബംഗളുരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബി.ജെ.പി പ്രവർത്തകരെ ആവേശത്തിലാക്കി കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. ബംഗളുരുവിൽ രാവിലെ പത്തിന് ജെ.പി ഏഴാം നഗർഘട്ടത്തിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിൽ സമാപിച്ചു. 26 കിലോമീറ്റർ നീീണ്ട റോഡ് ഷോ മൂന്നുമണിക്കൂർ കൊണ്ടാണ് പൂർത്തിയാക്കിയത്.
Jayanagar is euphoric! #NammaBengaluralliNammaModi pic.twitter.com/RoWKukgWWk
— Amit Malviya (@amitmalviya) May 6, 2023
ബംഗളുരു സൗത്ത്, സെൻട്രൽ എം.പിമാരായ തേജസ്വി സൂര്യ, പി.സി. മോഹൻ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സഞ്ചരിച്ച പ്രധാനമന്ത്രി റോഡിന് ഇരുവശവും തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. വൻജനാവലിയാണ് മോദിയെ കാണാനെത്തിയത്. 12 നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു റോഡ് ഷോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |