തിരുവനന്തപുരം: സ്വകാര്യ പണമിടപാട് മേഖലയിൽ 32 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് ഇന്ന് വളർച്ചയുടെ വഴികളിലാണ്. രണ്ട് വർഷത്തിന് മുമ്പാണ് ഡോ.വിബിൻദാസ് കടങ്ങോടിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ധനലക്ഷ്മി സ്വന്തമാക്കുന്നത്. ഈ കാലയളവിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും 66 ശാഖകൾ തുടങ്ങാൻ ധനലക്ഷ്മിക്ക് കഴിഞ്ഞു. മൂന്നാം വാർഷികത്തിൽ ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 100 ശാഖകൾ തുറക്കാനുള്ള ശ്രമത്തിലാണെന്ന് ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിബിൻദാസ് കടങ്ങോട് പറഞ്ഞു.
ലോണുകൾ വേഗത്തിൽ
വിവിധതരത്തിലുള്ള ലോണുകൾ കസ്റ്റമർക്ക് വേഗത്തിൽ ലഭ്യമാക്കിയതിലൂടെയാണ് ധനലക്ഷ്മിക്ക് ജനങ്ങൾക്കിടയിൽ വളരെ വേഗം സ്വീകാര്യത കിട്ടിയത്. ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്കും മാന്യമായ രീതിയിലാണ് ധനലക്ഷ്മി ഈടാക്കുന്നത്. ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള സൗഹൃദാന്തരീക്ഷവും ധനലക്ഷ്മി ഗ്രൂപ്പിന്റെ വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്.
സാമൂഹിക സേവനം
ധനലക്ഷ്മിയുടെ ലാഭവിഹിതത്തിന്റെ ഒരു പങ്ക് സേവനത്തിലൂടെ സാധാരണക്കാർക്ക് കൈമാറുന്നുണ്ട്. ഓരോ വാർഷികത്തിനും വിവിധ സഹായങ്ങൾ സമൂഹത്തിന് വേണ്ടി ധനലക്ഷ്മി ഗ്രൂപ്പ് ചെയ്യുന്നുണ്ട്. 25 പെൺകുട്ടികളുടെ സമൂഹ വിവാഹം നടത്തി. കാർഗിൽ യുദ്ധ സ്മരണയിലും നഴ്സസ് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും നിരവധി സഹായം ധനലക്ഷ്മിയിലൂടെ ഐശ്വര്യ ലക്ഷ്മിയായി സമൂഹത്തിന് ലഭ്യമാക്കി. മൂന്നാം വാർഷികത്തിന് 1000 തയ്യൽ മെഷീനുകളാണ് ധനലക്ഷ്മി ഗ്രൂപ്പ് വിതരണം ചെയ്യുന്നത്.
കൂടാതെ 100 ആദിവാസി പെൺകുട്ടികളുടെ സമൂഹ വിവാഹം തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ വച്ച് നടത്താനുള്ള തയ്യാറെടുപ്പിലാണ് ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസ് എന്ന് ഡോ.വിബിൻദാസ് കടങ്ങോട് അറിയിച്ചു. ഫോൺ: +91 9188 606060
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |