ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്. തിങ്കളാഴ്ച അർദ്ധരാത്രി രണ്ടുമണിയോടെയാണ് ഇസ്രായേൽ സൈന്യം പലസ്തീനിലെ ഗസയിൽ ആക്രമണം അഴിച്ചുവിട്ടത്. ജനങ്ങൾ ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു വ്യോമാക്രമണം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അപ്പാർട്ടുമെന്റിന്റെ മേൽകൂരയിലാണ് സ്ഫോടനമുണ്ടായത്. പലസ്തീനിൽ പുതിയതായി രൂപം കൊണ്ട ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ പ്രവർത്തകരെ ലക്ഷ്യം വച്ചാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. തങ്ങളുടെ മൂന്ന് നേതാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് ജിഹാദ് അറിയിച്ചു. ജിഹാദ് അൽ ഗന്നാം, ഖാലിദ് അൽ ബാതിനി, താരീഖ് ഇസ്സുദ്ദീൻ എന്നിവരാണ് മരിച്ചത്.
സ്‌ഫോടനത്തിൽ ഗസയുടെ വിവിധ ഭാഗങ്ങളിൽ ആക്രണമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലസ്തീൻ ഇസ്‌ലാമിക് ജിഹാദുമായി ബന്ധമുള്ള നേതാവ് അദ്നാൻ 87 ദിവസം നീണ്ട നിരാഹാരത്തിനിടെ ഇസ്രായേൽ ജയിലിൽ മരിച്ചിരുന്നു. ഇതിനെതിരെ ഗസയിൽ പ്രതിഷേധം ശക്തമാണ്. ഇതിനിടെയാണ് ഇസ്രായേലിന്റെ ആക്രമണം.
വെസ്റ്റ് ബാങ്കിലടക്കം ഇസ്രായേലിന്റെ അധിനിവേശം തുടരുകയുമാണ്. ഇതിനെതിരെ പലസ്തീനിലെങ്ങും പ്രതിഷേധം ശക്തമാണ്. ഗസയിലെ പുതിയ ആക്രമണം. കഴിഞ്ഞ ദിവസം അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ രണ്ട് പലസ്തീൻ യുവാക്കളെ ഇസ്രായേൽ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സൈന്യം മേഖലയിൽ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. തൂൽകറമിനടുത്തുള്ള നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലാണ് ഇസ്രായേൽ സൈന്യം പരിശോധനയ്ക്കെന്നു പറഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. റെയ്ഡിനിടെ യുവാക്കൾക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |