SignIn
Kerala Kaumudi Online
Wednesday, 01 May 2024 6.33 AM IST

ധ്യാനും ഇന്ദ്രൻസും വീണ്ടും

-f

ഇന്ദ്രൻസും ധ്യാൻ ശ്രീനിവാസനും വീണ്ടും ഒരുമിക്കുന്നു. ആകാശ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൽ സിനിമയിൽ ഇന്ദ്രൻസും ധ്യാനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അസീസ് നെടുമങ്ങാട്, ശരത് സഭ, സിജു സണ്ണി എന്നിവരാണ് ആകാശ് നാരായണന്റെ ചിത്രത്തിലെ മറ്റു താരങ്ങൾ. യാൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുമേഷ് കൃഷ്ണ നിർമ്മിക്കുന്ന ചിത്രത്തിന് നിതിൻ അനിരുദ്ധൻ രചന നിർവഹിക്കുന്നു.ജനേഷ് ജയാനന്ദൻ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ചിത്രത്തിന്റെ പൂജ 13ന് രാവിലെ 10.45ന് ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടക്കും. പി.ആർ. ഒ എ.എസ്. ദിനേശ്. അതേസമയം നിരവധി ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻപോളി, പ്രണവ് മോഹൻലാൽ ചിത്രത്തിലും ധ്യാൻ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിനുവേണ്ടി ധ്യാൻ ശരീരഭാരം കുറയ്ക്കുന്നുണ്ട്. നിവിൻ പോളി നായകനാവുന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലും ധ്യാന് പ്രധാന വേഷമാണ്. ജോയ് ഫുൾ എൻജോയ് ആണ് ധ്യാൻ പൂർത്തിയാക്കിയ ചിത്രം. അപർണ ദാസ് ആണ് നായിക. സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ച ഹിഗ്വിറ്റ ആണ് ധ്യാനിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.