കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതി സന്ദീപ് ആദ്യം കുത്തിയത് ഡോക്‌ടർ വന്ദനാ ദാസിനെത്തന്നെയെന്ന് പൊലീസ് എഫ്.ഐ.ആർ. സംഭവശേഷം ആദ്യം പൊലീസ് നൽകിയ വിവരം പ്രതി ബന്ധുവായ ബിനുവിനെയും പൊലീസിനെയുമാണ് ആദ്യം ആക്രമിച്ചത് എന്നായിരുന്നു എന്നാൽ ഇത് ഡോ. മുഹമ്മദ് ഷിബിൻ പറഞ്ഞതനുസരിച്ചാണെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതി സന്ദീപിനെ പൂജപ്പുര ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം.
ഇന്ന് പുലർച്ചെ നാല് മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച സമയം സന്ദീപ് ശാന്തനായി ഡോക്ടറുടെ മുന്നിൽ ഇരിക്കുകയായിരുന്നു. ഇതോടെ ഡ്രസിംഗ് മുറിയിൽ നിന്ന് പൊലീസുകാർ പുറത്തിറങ്ങി. ഇതിനിടെ സന്ദീപിന്റെ ബന്ധുവായ ബിനു അടുത്തെത്തിയതോടെ ഇയാൾ അക്രമാസക്തനായിരുന്നു. ഡോക്ടർക്കുനേരെയും പൊലീസുകാർക്ക് നേരെയും ആശുപത്രിയിലെ സർജിക്കൽ ഉപകരണം ഉപയോഗിച്ച് ആക്രമണം നടത്തിയതായാണ് വിവരം.
വൈകിട്ടോടെ പൊലീസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. നാളെയും പണിമുടക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലും ഡോക്ടർമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |