SignIn
Kerala Kaumudi Online
Wednesday, 01 May 2024 8.04 AM IST

കായികക്ഷമതാ പരീക്ഷയ്ക്ക് പുതിയ ഹാൾടിക്കറ്റ്

k

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി),​(കാറ്റഗറി നമ്പർ 497/2019,498/2019),ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 494/2019,496/2019) തസ്തികകളുടെ ശാരീരിക അളവെടുപ്പ്,കായികക്ഷമതാ പരീക്ഷ എന്നിവയ്ക്ക് 8ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിരുന്ന അഡ്മിഷൻ ടിക്കറ്റിലെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമുണ്ടായിട്ടുളളതിനാൽ ഉദ്യോഗാർത്ഥികൾ പുതിയതായി അനുവദിച്ചിട്ടുള്ള ഹാൾടിക്കറ്റുമായി കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പി.എസ് .സി അറിയിച്ചു.

ഡ്രൈവർ: പ്രായോഗിക പരീക്ഷ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (മീഡിയം/ഹെവി/പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ)​,​(കാറ്റഗറി നമ്പർ 16/2022) തസ്തികയിലേക്ക് 15,16,18 തീയതികളിൽ രാവിലെ 6മണിക്ക് കോഴിക്കോട്,വെള്ളിമാട്കുന്ന്,മാലൂർകുന്ന്, ഡി.എച്ച്.ക്യു ക്യാമ്പ് ഗ്രൗണ്ടിൽ (എ.ആർ. ക്യാമ്പ് പരേഡ് ഗ്രൗണ്ട്) പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്+റോഡ് ടെസ്റ്റ്) നടത്തും. സർട്ടിഫിക്കറ്റ് പരിശോധന രാവിലെ നടത്തുന്നതിനാൽ ഉദ്യോഗാർത്ഥികൾ ഡ്രൈവിംഗ് ലൈസൻസ് ആൻഡ് പർട്ടിക്കുലേഴ്സ്,മെഡിക്കൽ സർട്ടിഫിക്കറ്റ്,വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

സർട്ടിഫിക്കറ്റ് പരിശോധന

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രീഷൻ)​,​(കാറ്റഗറി നമ്പർ 304/2019) തസ്തികയിലേക്ക് 15,16 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിൽ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് 2/സൂപ്പർവൈസർ (കാറ്റഗറി നമ്പർ 654/2021) തസ്തികയിലേക്ക് 16ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. തസ്തികയ്ക്ക് ആവശ്യമായ എല്ലാ രേഖകളും വെരിഫൈ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകിയിട്ടില്ല.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി, ഒന്നാം എൻ.സി.എ. ഈഴവ, തിയ്യ, ബില്ലവ (കാറ്റഗറി നമ്പർ 644/2021,236/2021) തസ്തികയിലേക്ക് 17,18 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്(അക്കൗണ്ട്സ്),​(പട്ടികവർഗം),​(കാറ്റഗറി നമ്പർ 213/2019) തസ്തികയിലേക്ക് 17ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, 1
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.