തിരുവനന്തപുരം: 17ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.എ./ ബി കോം. (വിദൂരവിദ്യാഭ്യാസം) പരീക്ഷയും ഒന്നാം സെമസ്റ്റർ ബി.എഡ്. (2019 സ്കീം) പരീക്ഷയും 19 ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിനും സമയവും മാറ്റമില്ല.
അഫിലയേറ്റഡ് കോളേജുകളിൽ MSW, MSW(DM), MAHRM പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷക്കേണ്ട അവസാന തീയതി 15ലേക്ക് നീട്ടി. പരീക്ഷ മേയ് 31ന് നടത്തും.
ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഏപ്രിൽ 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതൽ വിവിധ കോളേജുകളിൽ നടത്തും.
ആറാം സെമസ്റ്റർ ഏപ്രിൽ 2023 ബി.ബി.എ. ലോജിസ്റ്റിക്സ് കോഴ്സിന്റെ പ്രോജക്ട് ആൻഡ് വൈവ പരീക്ഷകൾ 16, 22 തീയതികളിൽ അതത് കോളജുകളിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |