SignIn
Kerala Kaumudi Online
Wednesday, 01 May 2024 12.48 PM IST

കെ.പി.സി.സി ലീഡേഴ്സ് മീറ്റ് 2023, ബി.ജെ.പിയെ എതിർക്കാൻ ശക്തി കോൺഗ്രസിന്

k

സുൽത്താൻ ബത്തേരി: ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസിനാണ് ശക്തിയെന്ന് ഇവിടെ സമാപിച്ച കെ.പി.സി.സി ലീഡേഴ്സ് മീറ്റ് പ്രഖ്യാപിച്ചു.

കോൺഗ്രസിന്റെ ദേശീയനയത്തിന് അനുസൃതമായി കേരളത്തിൽ പാർട്ടിയുടെ മുഖ്യശത്രു ബി.ജെ.പിയാണ്. അതേസമയം, അഴിമതിയും കൊള്ളയും മൂലം സി.പി.എമ്മിനെയും പ്രധാനശത്രുവായി കാണുന്നു. മതേതരത്വത്തിൽ വെള്ളം ചേർക്കാത്ത യുദ്ധമാണ് കോൺഗ്രസ് നടത്തുന്നത്. വർഗീയതയ്ക്കും ഫാസിസത്തിനുമെതിരെ പോരാട്ടം തുടരും. കോൺഗ്രസ് മുക്ത ഭാരതം ബി.ജെ.പി സ്വപ്നം കാണുമ്പോൾ, കോൺഗ്രസ് മുക്ത കേരളം സ്വപ്നം കാണുന്നവരാണ് സി.പി.എം. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ, സമാനമായ ആരോപണം നേരിടുന്ന കേരള മുഖ്യമന്ത്രിയെ തൊടുന്നില്ല. ഗൾഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടു പാർട്ടികളെയും എതിർക്കാൻ തീരുമാനിച്ചത്.

രാഹുൽ ഗാന്ധി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട് നൽകിയ സന്ദേശം ആവേശോജ്ജ്വലമായിരുന്നു. രണ്ടു ദിവസം നീണ്ട ചർച്ചയെ തുടർന്ന് അനൈക്യം എന്ന വാക്ക് ഇല്ലാതായെന്നും ലീഡേഴ്സ് മീറ്റ് വിലയിരുത്തി. കേരളത്തിലെ 90 നേതാക്കളാണ് മീറ്റിൽ പങ്കെടുത്തത്. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനും മിഷൻ 24 നടപ്പാക്കാനും തീരുമാനിച്ചു.

പത്രസമ്മേളനത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ടി.സിദ്ദിഖ് എം.എൽ.എ, പ്രചാരണ വിഭാഗം ചെയർമാൻ കെ.മുരളീധരൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ ഏബ്രഹാം, കെ.ജയന്ത് ആലിപ്പറ്റ ജമീല തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങൾ

പാർട്ടി പുനഃസംഘടന മേയ് 30നകം

നാളെ മുതൽ ജില്ലാസമിതികൾ മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടന 30നകം പൂർത്തിയാക്കും.

ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം ജൂൺ 1 മുതൽ 30 വരെ

ബി.എൽ.എമാരുടെ ലിസ്റ്റ് പൂർത്തിയാക്കി പേര്, അഡ്രസ്, ഫോൺ നമ്പർ എന്നിവ ജൂൺ 15നകം ശേഖരിക്കണം.

മേയ് - ജൂണിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കൽ.

ഓഗസ്റ്റ്, സെപ്റ്റംബർ ബൂത്തുതല കുടുംബസംഗമങ്ങൾ

ഒക്ടോബറിൽ യു.ഡി.എഫ് നിയോജക മണ്ഡലം, മണ്ഡലം, ബൂത്ത്തല ഇലക്‌ഷൻ കമ്മിറ്റികൾ രൂപീകരിക്കണം.

ജില്ല, മണ്ഡലം തലത്തിൽ ബഹുജന സമ്പർക്ക പരിപാടി

നവമാദ്ധ്യമ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം.

സാംസ്‌കാരികവേദികൾ രൂപീകരിക്കണം.

ഒരു ബൂത്തിൽ 10 സ്ഥിരം ബോർഡുകൾ.

ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകണം.

പാർട്ടി വിദ്യാഭ്യാസം എല്ലാ തലങ്ങളിലും

പോഷക സംഘടനകളുടെ ഫലപ്രദമായി ഇടപെടലിന് പ്രധാന നേതാക്കളുടെ ഉപസമിതികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.