ആലപ്പുഴ : സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ജില്ലാ ടീമിനെ വി.എസ്.ധനേഷും പെൺകുട്ടികളെ സുഭദ്ര ജയകുമാറും നയിക്കും. ഇരുവരും പുന്നപ്ര ജ്യോതി നികേതൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥികളാണ്.
ആൺകുട്ടികളുടെ ടീമിൽ വി.എസ്.ധനേഷ് , ഇവാൻ, അനന്ദു, യദു, ഒമർ, നഹാസ്, ദേവാനന്ദ്, റയാൻ, ആദർശ്, അഭിനന്ദ്, ബിജിൻ, അർജുൻ എന്നിവരെയും പെൺകുട്ടികളുടെ ടീമിൽ സുഭദ്ര ജയകുമാർ , തേജസ് തോബിയാസ്, മനീഷ മനോജ്, നാദിയ നവാസ്, നിള ശരത്, ലയ മിൽട്ടൻ,എ.മീനാക്ഷി, ആർ.അനാമിക, സമഹ സലിം, എസ്.ഗൗരി, സൽമ നൗറിൻ, ആൻഡ്രിയ മറിയ എന്നിവരെയും തിരഞ്ഞെടുത്തു. ബാബു.ജെ.പുന്നൂരാൻ സ്റ്റേഡിയത്തിൽ ടീം അംഗങ്ങൾക്കുള്ള ജേഴ്സികൾ ആലപ്പി ഡിസ്ട്രിക്ട് ബാസ്ക്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് വിതരണം ചെയ്തു. റോണി മാത്യു, ജോൺ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |