കോട്ടയം: വിവിധ പ്രവേശന പരീക്ഷകൾക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രവാസി വിദ്യാമിത്ര് ചാരിറ്റബിൾ ട്രസ്റ്റും വിജയ് അക്കാദമിയും എ.എഫ്.പി.ടിയും സംയുക്തമായി സൗജന്യ പരിശീലനമൊരുക്കുന്നു. നീറ്റ്, ഐ.ഐ.ടി, കീം, നാഷണൽ ഡിഫൻസ് അക്കാദമി, ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ്, മിലിട്ടറി നഴ്സിംഗ്, പാരാമിലിറ്ററി അഗ്നിപഥ് എന്നിവയിലേയ്ക്കുള്ള പ്രവേശന പരീക്ഷകൾക്കാണ് സൗജന്യ പരിശീലനം. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങൾ പഠിച്ചവർക്കാണ് അവസരം.
പ്രവേശനം ആയിരം പേർക്ക്
സർക്കാർ നിശ്ചയിച്ച സംവരണം പാലിച്ച് ആയിരം പേർക്കാണ് പ്രവേശനം. 500 ജനറൽ സീറ്റും 500 സംവരണ സീറ്റുമാണുള്ളത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവുമുണ്ട്. വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. 17നും 23നും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. ഗവൺമെന്റ് മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചാൽ പ്രവാസി വിദ്യാമിത്രത്തിന്റെ സ്കോളർഷും ലഭിക്കും.
പത്താംക്ലാസിൽ 70 ശതമാനവും പ്ളസുടുവിന് 60 ശതമാനവും ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ 50 ശതമാനവും മാർക്കുള്ളവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 6 ലക്ഷത്തിനു മുകളിലുള്ളവർ കോഴ്സ് ഫീയായി സ്പോൺസർഷിപ്പ് തുക നൽകണം. ഇവർക്ക് സ്ക്രീനിംഗ് ടെസ്റ്റിലൂടെ മാത്രമാണ് പ്രവേശനം. ഫോൺ: 6235298810,6235748810,8589999017.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |