രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി പതിനൊന്നാം ഡിവിഷനിൽ പൊറ്റപ്പടി പാറമ്മൽ ഏരിയയിലെ സമന്വയം റസിഡൻസ് അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു. മജീഷ്യൻ നന്ദൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബാബു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ നേവിയിൽ നിന്നും മാസ്റ്റർ ചീഫ് പെറ്റി ഓഫീസറായി റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുന്ന മുതിർന്ന അംഗം ഗോവിന്ദൻകുട്ടി നമ്പ്യാരെ ആദരിച്ചു. രാജ്യപുരസ്കാർ പരീക്ഷയിൽ വിജയിച്ച നിവേദ് കെ, ആകാശ് കൃഷ്ണ, കർഷകൻ പുല്ലാംകുഴി കൃഷ്ണൻ, പരിസര ശുചീകരണത്തിൽ മാതൃക കാട്ടിയ സരോജിനി സുരേന്ദ്രൻ എന്നിവരെ അനുമോദിച്ചു. അസോസിയേഷൻ സെക്രട്ടറി ഗോപിനാഥൻ കെ, റെയ്സ് സെക്രട്ടറി രവീന്ദ്രനാഥൻ, ഡിവിഷൻ കൗൺസിലർ പി കെ ഹഫ്സൽ, ധന്യ.വി, ശിശിര പി, പ്രദീപ് കുമാർ.പി എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |