കോട്ടയം : മകൾ വന്ദനയുടെ മരണത്തിൽ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അച്ഛൻ കെ.കെ. മോഹൻദാസ്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണാൻ വിട്ടിലെത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ.കെ. ശൈലജയോടായിരുന്നു മോഹൻദാസിന്റെ പ്രതികരണം, അതിവൈകാരികമായിട്ടായിരുന്നു ശൈലജയോട് മോഹൻദാസ് പ്രതികരിച്ചത്.
ഭരിക്കുന്ന പാർട്ടിക്കും മകളുടെ മരണത്തിൽ ഉത്തരവാദിത്വമുണ്ട്, ചിലർ പറയുന്നത് ആവശ്യമില്ലാത്ത കാര്യമാണ്. പലതും സഹിക്കാൻ ഞങ്ങൾക്ക് ആകുന്നില്ല, ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ, എന്തിനാണ് ഈ പൊലീസ് സംവിധാനം പ്രവർത്തിക്കുന്നത്. അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടറാക്കുകയെന്നത്. മൂന്നുമാസം കൂടിക്കഴിഞ്ഞാൽ വന്ദന തിരിച്ചു വീട്ടിൽ എത്തിയേനെയന്നും മോഹൻദാസ് പറഞ്ഞു,
നേരത്തെ സി.പി.എ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വന്ദനയുടെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തിയിരുന്നു,. പ്രതിക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |