SignIn
Kerala Kaumudi Online
Monday, 06 May 2024 3.00 AM IST

യുവ സംരംഭകർക്കുള്ള പുതിയ അദ്ധ്യായമായി ഡി.പി.ആർ ക്ലിനിക്

dpr

തൃശൂർ: എന്റെ കേരളം മെഗാ എക്‌സിബിഷനോട് അനുബന്ധിച്ച് നടന്ന ഡി.പി.ആർ ക്ലിനിക് യുവ സംരംഭകർക്ക് പുതുവഴി തെളിച്ചു. എന്റെ കേരളം കരിയർ ഗൈഡൻസ് പവലിയനിൽ നടന്ന ഡി.പി.ആർ ക്ലിനിക്ക് തൃശൂർ വ്യവസായ വാണിജ്യ വകുപ്പ് ജനറൽ മാനേജർ കെ.എസ് കൃപകുമാർ ഉദ്ഘാടനം ചെയ്തു.

വ്യവസായ വാണിജ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ കെ.കൃഷ്ണകുമാർ നേതൃത്വം നൽകി. സംരംഭകരാകാൻ താല്പര്യപ്പെടുന്നവർക്ക് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള വിദഗ്ദ്ധ നിർദ്ദേശങ്ങൾ, ലൈസൻസ് മാനദണ്ഡങ്ങൾ, വിവിധ വായ്പാ സബ്‌സിഡി പദ്ധതികൾ, സംശയനിവാരണം, പുതുസംരംഭകരെ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങിയ സാദ്ധ്യതകളാണ് ക്ലിനിക്കിൽ ലഭ്യമായത്. നിശ്ചിത സമയത്തിനുള്ളിൽ സംരംഭക ആശയം സമർപ്പിച്ചവർക്ക് പ്രോജക്ട് പ്രൊഫൈൽ വിതരണവും ഇതോടനുബന്ധിച്ച് നടന്നു.

40 ഓളം സംരംഭകരാണ് പ്രോജക്ട് പ്രൊഫൈൽ ഏറ്റുവാങ്ങിയത്. വ്യവസായ വാണിജ്യ വകുപ്പ് മാനേജർ എസ്.സജി അദ്ധ്യക്ഷനായി. മാനേജർ ആർ.സ്മിത മോഡറേറ്ററായി. എ.ഡി.ഐ.ഒ വി.സി.ഷിബു ഷൈൻ, വ്യവസായ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DPR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.