SignIn
Kerala Kaumudi Online
Saturday, 04 May 2024 8.11 PM IST

'അടിച്ചോ അടിച്ചോ എനക്ക് കൊയപ്പമില്ല', വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി, ദൃശ്യങ്ങൾ പുറത്ത്; ആശുപത്രി സൂപ്രണ്ട് കുരുമുളക് സ്‌പ്രേ വാങ്ങി

police

മലപ്പുറം: തിരൂരങ്ങാടിയിൽ പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതി അക്രമാസക്തനായി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ചേലമ്പ്ര സ്വദേശി റഫീഖ് ആണ് അക്രമാസക്തനായതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

'അടിച്ചോ അടിച്ചോ എനക്ക് കൊയപ്പമില്ല' എന്നൊക്കെ പ്രതി പറയുന്നത് വീഡിയോയിലുണ്ട്. മദ്യലഹരിയിൽ വയോധികന്റെ വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 11.45 ഓടെയാണ് വൈദ്യപരിശോധനയ്ക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പൊലീസുകാരെ പ്രതി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്‌തു. ഇയാളുടെ തോളിലുണ്ടായിരുന്ന മുണ്ട് കൊണ്ട് കൈ പിന്നിലേക്ക് കെട്ടിയായിരുന്നു വൈദ്യ പരിശോധന നടത്തിയത്. തങ്ങളുടെ സുരക്ഷയ്ക്കായി ആശുപത്രി സൂപ്രണ്ട് കുരുമുളക് സ്‌പ്രേയും വാങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MEDICAL EXAMINATION, THIRURANGADI, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.