SignIn
Kerala Kaumudi Online
Friday, 20 September 2024 11.00 PM IST

പ്രതികാരത്തിന് ബെൻവാർ സിംഗ് ഷെഖാവത്ത് വീണ്ടും ,​ പുഷ്പ 2വിലെ ഫഹദിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്

Increase Font Size Decrease Font Size Print Page
kk

അല്ലു അർജുന്റെ ആദ്യ പാൻഇന്ത്യൻ ചിത്രമായി പുറത്തിറങ്ങി ബോക്സോഫീസ് റെക്കാഡുകൾ തകർത്ത ചിത്രമാണ് പുഷ്പ,​ രക്തചന്ദന കള്ളക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സുകുമാ‌ർ ആണ് സംവിധാനം ചെയ്തത്. മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ വില്ലനായ ഐ.പി.എസ് ഓഫീസർ ബെൻവാർ സിംഗ് ഷെഖാവത്തായി എത്തിയത്. നായകനൊപ്പം കൈയടി നേടിയ കഥാപാത്രമായിരുന്നു ഫഹദിന്റേത്.

പുഷ്പയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോൾ തന്നെ ഫഹദും ചിത്രത്തിലുണ്ടാകുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ആ സംശയങ്ങൾക്ക് വിരാമമിട്ട് പുഷ്പ 2വിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ പുഷ്പ 2 വിലെ ഫഹദിന്റെ ലൊക്കേഷൻ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ഫഹദിന്റെ സുപ്രധാനമായ രംഗങ്ങൾ ഉൾപ്പെടുന്ന ഷെഡ്യുൾ പൂർത്തിയായെന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിച്ചു. ആദ്യഭാഗത്തിൽ വില്ലൻ നേരിട്ട അപമാനത്തിന് ഇത്തവണ പ്രതികാരത്തോടെയാണ് മടക്കം എന്നാണ് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

രശ്മിക മന്ദാന നായികയാകുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. ധനുഞ്ജയ്,​ റാവു രമേഷ്,​ അനസൂയ ഭരദ്വാജ്,​ അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സംഗീതം ദേവിശ്രീ പ്രസാദ്,​ ഛായാഗ്രഹണം മിറോസ്ലോവ് കുബ ബ്രോസെക്ക്,​ എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ്,​ പി.ആർ.ഒ ദിൽജിത്ത്,​ 2024 മാർച്ചിൽ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം,​

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PUSHPA, PUSHPA 2, FAHADFASIL, FAHADFAZIL, ALLU ARJUN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.