കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ.ഐ.എ ചോദ്യംചെയ്ത യുവാവിന്റെ പിതാവിന്റെ മൃതദേഹം ബന്ധുക്കളെത്തി സ്വദേശമായ ഡൽഹിയിലേക്ക് കൊണ്ടുപോയി. സൗത്ത് ഡൽഹി ഷഹീൻബാഗിൽ അബുൽ ഫസൽ എൻക്ലേവ് ജാമിയനഗർ ഡി 15എയിൽ മുഹമ്മദ് ഷഫീഖാണ് (46) മരിച്ചത്. മകനെ എൻ.ഐ.എ ചോദ്യംചെയ്തതിൽ മനംനൊന്ത് കഴിഞ്ഞദിവസം താമസിച്ചിരുന്ന കടവന്ത്രയിലെ ഹോട്ടൽ കുളിമുറിയിൽ ജീവനൊടുക്കുകയായിരുന്നു. തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ സഹപാഠിയും സുഹൃത്തുമായ മുഹമ്മദ് മോനിസിന്റെ പിതാവാണ്. മോനിസിനെ വ്യാഴാഴ്ച എൻ.ഐ.എ ചോദ്യംചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വീണ്ടും ഹാജരാകാനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |