SignIn
Kerala Kaumudi Online
Friday, 20 September 2024 4.18 PM IST

മലയാളി വ്യവസായിയുമായി കീർത്തി സുരേഷ് പ്രണയത്തിൽ,​ ചിത്രങ്ങൾ വൈറൽ,​ വിവാഹം ഉടനെന്ന്

Increase Font Size Decrease Font Size Print Page
ff

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം കീർ‌ത്തി സുരേഷ്. മലയാളത്തിലൂടെ തുടക്കം കുറിച്ച കീർത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെ ഒഴിവാക്കാനാകാത്ത താരമാണ്,​ താരത്തിന്റെ പ്രണയവും വിവാഹവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അതിന് കാരണമായതോ ഒരു ചിത്രവും,​.

മലയാളി വ്യവസായിയുമായി കീർത്തി പ്രണയത്തിലാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ദുബായിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫർഹാൻ ബിൻ ലിയഖ്വാദുമായി കീർത്തി സുരേഷ് ഏറെനാളായി പ്രണയത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. മഞ്ഞ ജാക്കറ്റ് ധരിച്ച് നിൽക്കുന്ന കീർത്തിയുടെയും ഫർഹാന്റെയും ചിത്രമാണ് വൈറലാവുന്നത്. കീർത്തിയുടെ ദുബായ് വെക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഫർഹാൻ പങ്കുവച്ച ചിത്രം കീർത്തി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിരുന്നു. ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന വാർത്ത.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം മാമന്നൻ ആണ് റിലീസിനൊരുങ്ങുന്ന കീർത്തിയുടെ ചിത്രം. ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. .വാര്‍ത്ത കീര്‍ത്തിയും കുടുംബവും നിഷേധിച്ചിരുന്നു,​ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോള്‍ തന്നെ ഒരു മൂന്ന് - നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചിരുന്നത്. കീര്‍ത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KEERTHY, KEERTHY SURESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.