കുവൈറ്റ് സിറ്റി: വിദേശത്തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരങ്ങളുമായി കുവൈറ്റ്. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കുവൈറ്റിലെത്തിക്കാനാണ് നീക്കം. രാജ്യത്തെ വിവിധ മേഖലകളിലേയ്ക്ക് ആവശ്യത്തിനുള്ള തൊഴിലാളികളെ കണ്ടെത്തുന്നത് കൂടാതെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കൂടെയാണ് നടപടി. ഇതിനായി നിലവിൽ ധാരാളം പ്രവാസികളുള്ള രാജ്യങ്ങളിൽ നിന്നല്ലാതെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളാരംഭിക്കാൻ ഉപപ്രധാനമന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽസബാഹ് നിർദേശം നൽകി.
രാജ്യത്തെ ചില മേഖലകളിലെ തൊഴിലാളി ക്ഷാമം ഇത് വഴി പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യമന്ത്രാലയവുമായി സംയോജിപ്പ് നടപടികൾ കൈക്കൊള്ളാനാണ് മന്ത്രിതല നിർദേശമെന്ന് മാൻ പവർ പബ്ളിക് അതോറിറ്റി അറിയിച്ചു. രാജ്യത്തേയ്ക്ക് വിദഗ്ദ തൊഴിലാളികളെ അയക്കുന്നതിന് ഫിലിപ്പൈൻസിന് അവസരമുണ്ടാകും. ഫിലിപ്പൈൻസ് അധികൃതരുമായുള്ള ചർച്ച മേയ് അവസാനം നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |