തിരുവനന്തപുരം: തൃശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകജാഥ ഇന്ന് രാവിലെ 9 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. ജാഥ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റുമാരായ കെ.എസ്.ശബരീനാഥൻ, എസ്.എം.ബാലു എന്നിവരാണ് ജാഥ ക്യാപ്ടൻമാർ.
ഇന്ന് ആരംഭിക്കുന്ന ജാഥ ഏഴു ജില്ലകളിലായി മുപ്പത്തഞ്ചോളം നിയമസഭാമണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് തൃശൂരിൽ സമ്മേളന നഗറിൽ സമാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ റോബിൻ പരുമല,ബിനു ചുള്ളിയിൽ, ടോം കോര അഞ്ചേരിൽ, പി. എസ്. അനുതാജ്, ലിന്റോ പി. ആന്റു, ഷിനി തങ്കപ്പൻ, അഡ്വ. മാർട്ടിൻ സ്കറിയ എന്നിവരാണ് ജാഥാംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |