അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റു ചെയ്തു. ചേർത്തല കൊക്കോതമംഗലം രാജു നിവാസിൽ രാജേഷിനെ (42) ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം - തൃശൂർ സ്വിഫ്റ്റ് ബസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അങ്കമാലിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മയും 4 വയസുള്ള കുഞ്ഞും ഇരുന്ന സീറ്റിനോട് ചേർന്ന സീറ്റിൽ പുന്നപ്ര ഭാഗത്തുവെച്ച് രാജേഷ് ഇരിക്കുകയും, വീട്ടമ്മയുടെ ദേഹത്ത് സ്പർശിക്കുകയും ചെയ്തു. വീട്ടമ്മ വിവരം കണ്ടക്ടറെ അറിയിക്കുകയും അയാൾ ആലപ്പുഴ സ്റ്റാൻഡിൽ എത്തിയപ്പോൾ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയുമായിരുന്നു. തുടർന്ന് സൗത്ത് പൊലീസ് എത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |